ലോ കോളെജ് സംഘർഷം; എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെൻഷൻ പിൻവലിക്കില്ല

സംഘർഷം അവസാനിപ്പിക്കാൻ‌ തിങ്കാളാഴ്ച ഇരു-വിദ്യാർഥി സംഘടനകളുടെ യോഗം പ്രിൻസിപ്പൽ വിളിപ്പിച്ചിട്ടുണ്ട്
ലോ കോളെജ് സംഘർഷം; എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെൻഷൻ പിൻവലിക്കില്ല

തിരുവനന്തപുരം: ലോ കോളെജിൽ കെഎസ്‌യു കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെൻഷൻ പിൻവലിക്കില്ല. ഇന്ന് ചേർന്ന പിടിഎ യോഗത്തിലാണ് തീരുമാനം. സംഘർഷം അവസാനിപ്പിക്കാൻ‌ തിങ്കാളാഴ്ച ഇരു-വിദ്യാർഥി സംഘടനകളുടെ യോഗം പ്രിൻസിപ്പൽ വിളിപ്പിച്ചിട്ടുണ്ട്. ശേഷമാകും റെഗുലർ ക്ലാസ് തുടങ്ങുന്നതിനും വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുന്നതിനും തീരുമാനമെടുക്കുക.

അതേസമയം സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പൊതുപരീക്ഷ എഴുതാം. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകരും എസ്എഫ്ഐഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് കെഎസ്‌യുവിന്‍റെ കൊടിമരം എസ്എഫ്ഐ നശിപ്പിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു നടപടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com