പൊലീസ് ജീപ്പിടിച്ച് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചില്ല; പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

തൃശ‍്യൂർ ഡിഐജി ടി. നാരായണനാണ് നടപടി സ്വീകരിച്ചത്
suspension to police officers in thrissur pudukkad police station

പുതുക്കാട് പൊലീസ് സ്റ്റേഷൻ

Updated on

തൃശൂർ: പൊലീസ് ജീപ്പിടിച്ച് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാത്തതിൽ പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ നടപടി. പുതുക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ സി.എം. മഹേഷ്, സിപിഒമാരായ എം.യു. ഫൈസൽ, ഇ.സി. യദുകൃഷ്ണൻ, പി.ഡി. നവീൻകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ജൂലൈ 19ന് തട്ടുക്കടയിലുണ്ടായ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാത്തതിലാണ് നടപടി. ബൈക്കിൽ നിന്നും വീണ അഭിഷേകിനെയാണ് പൊലീസ് ആശുപത്രിയിലെത്തിക്കാതിരുന്നത്. തുടർ‌ന്ന് തൃശ‍്യൂർ ഡിഐജി ടി. നാരായണൻ നടപടി സ്വീകരിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com