മതവികാരം വ്രണപ്പെടുത്തുന്നു; സുവർണ കേരളം ലോട്ടറി ടിക്കറ്റിലെ ചിത്രത്തിനെതിരേ ലോട്ടറി ഡയറക്റ്റർക്ക് വക്കീൽ നോട്ടീസ്

സുപ്രീം കോടതി അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപിയാണ് വക്കീൽ നോട്ടീസ് അയച്ചത്
Suvarna Keralam lottery ticket controversy

സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റ് വിവാദത്തിൽ

Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സുവർണ കേരളം ലോട്ടറി ടിക്കറ്റിലെ വിവാദ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലോട്ടറി ഡയറക്റ്ററിനും നികുതി വകുപ്പിനും അഡീ. ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയച്ചു. സുപ്രീം കോടതി അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപിയാണ് വക്കീൽ നോട്ടീസ് അയച്ചത്.

സംഭവത്തിൽ പരസ‍്യമായി മാപ്പ് പറയണമെന്നാണ് അഭിഭാഷകൻ ആവശ‍്യപ്പെട്ടിരിക്കുന്നത്. നേരത്തെ ചിത്രത്തിനെതിരേ ഹിന്ദു ഐക‍്യവേദിയും ബിജെപിയും രംഗത്തെത്തിയിരുന്നു.

ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെും വിശ്വാസികളെ അധിക്ഷേപിച്ചെന്നുമായിരുന്നു ഇരു സംഘടനകളും അഭിപ്രായപ്പെട്ടത്.

ശിവലിംഗത്തിലേയ്ക്ക് ആര്‍ത്തവ രക്തം ഒഴുകുന്ന തരത്തിലുള്ള ചിത്രമാണ് ലോട്ടറിയിലുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പ്രതികരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com