ജസ്റ്റിസ് എസ്‌.വി. ഭട്ടി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസാവും: സത്യപ്രതിജ്ഞ വ്യാഴാഴ്ച്ച

നേരത്തെ സുപ്രീം കോടതി കൊളീജിയം, ജസ്റ്റിസ് എസ്‌.വി. ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തിരുന്നു
ജസ്റ്റിസ് എസ്‌.വി. ഭട്ടി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസാവും: സത്യപ്രതിജ്ഞ വ്യാഴാഴ്ച്ച
Updated on

കൊച്ചി: ജസ്റ്റിസ് എസ്‌.വി. ഭട്ടി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസാവും. നിലവിൽ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് എസ്‌.വി. ഭട്ടി. ജൂൺ ഒന്നിനാണ് അദ്ദേഹം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുക. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

നേരത്തെ സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്‌.വി. ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തിരുന്നു. എന്നാൽ അന്ന് ജസ്റ്റിസ് എസ്‌.വി. ഭട്ടിക്ക് കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായാണ് കേന്ദ്രസർക്കാർ നിയമനം നൽകിയത്. സുപ്രീംകോടതി വാക്പോര് മുറുകിയതോടെ നിയമമന്ത്രി സ്ഥാനത്തു നിന്നും കിരൺ റിജിജുവിനെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി കൊളീജിയം മുൻപ് ശുപാർശ ചെയ്ത പ്രകാരം ജസ്റ്റിസ് എസ്‌.വി. ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com