ശബരിമല തീർഥാടകർക്കായി 'സ്വാമി ചാറ്റ് ബോട്ട്' എഐ അസ്സിസ്റ്റന്‍റ്

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുന്നു.
'Swami Chatbot' AI Assistant for Sabarimala Pilgrims
ശബരിമല തീർഥാടകർക്കായി 'സ്വാമി ചാറ്റ് ബോട്ട്' എഐ അസ്സിസ്റ്റന്‍റ്
Updated on

തിരുവനന്തപുരം:​ ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാട​ക​ർ​ക്കാ​യി ജില്ലാ ഭരണ സംവിധാനം നിർമ്മിക്കുന്ന "സ്വാമി ചാറ്റ് ബോട്ട് ' എന്ന എഐ അസ്സിസ്റ്റന്‍റിന്‍റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്‍റർഫേ​സി​ലൂ​ടെ ആ​ക്സ​സ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി 6 ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുന്നു.

നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയ്ൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് ഇതിലൂടെ ലഭ്യമാകും. പൊലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതാണ് സ്വാമി ചാറ്റ് ബോട്ടിലൂടെ ഉദ്ദേശിക്കുന്നത്.

ആധുനികമായ ഈ ഡിജിറ്റൽ സംവിധാനത്തിന്‍റെ പ്രവർത്തനത്തിലൂടെ ശബരിമല യാത്ര കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങൾ ഭക്തർക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മുത്തൂറ്റ് ഗ്രൂപ്പിന്‍റെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com