ശബരിമല തീര്‍ഥാടകർക്ക് വഴികാട്ടാൻ സ്വാമി ചാറ്റ്ബോട്ട്

തീര്‍ഥാടകർക്കായി രൂപകല്‍പ്പന ചെയ്ത വാട്ട്സ്ആപ്പ് അധിഷ്ഠിത വെര്‍ച്വല്‍ അസിസ്റ്റന്‍റാണിത്
Swami chatbot to guide Sabarimala pilgrims
ശബരിമല തീര്‍ഥാടകർക്ക് വഴികാട്ടാൻ സ്വാമി ചാറ്റ്ബോട്ട്
Updated on

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം തയ്യാറാക്കിയ സ്വാമി ചാറ്റ്ബോട്ട് വഴികാട്ടിയാകുന്നു. തീര്‍ഥാടകർക്കായി രൂപകല്‍പ്പന ചെയ്ത വാട്ട്സ്ആപ്പ് അധിഷ്ഠിത വെര്‍ച്വല്‍ അസിസ്റ്റന്‍റാണിത്. തത്സമയ വിവരങ്ങളും തല്‍ക്ഷണ പിന്തുണയും നല്‍കുന്നതിനായി ആരംഭിച്ച ചാറ്റ്ബോട്ട് 6 ഭാഷകളില്‍ ലഭ്യമാണ്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനായാസം ഉപയോഗിക്കാനാകും.

തീര്‍ത്ഥാടകര്‍ 6238008000 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് 'ഹായ്' അയച്ച് ഇഷ്ടമുള്ള ഭാഷ. ഭക്ഷണ ചാര്‍ട്ടുകള്‍, കെഎസ്ആര്‍ടിസി ബസ് സമയങ്ങള്‍, കാലാവസ്ഥാ അപ്ഡേറ്റുകള്‍, ക്ഷേത്ര സേവനങ്ങള്‍, താമസ ബുക്കിങ് തുടങ്ങിയവ സേവനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാനാകും. ചാറ്റ്ബോട്ട് ഇവയ്ക്ക് തത്സമയ പ്രതികരണങ്ങള്‍ നല്‍കുകയും ഉപയോക്താക്കള്‍ക്ക് അവരുടെ ചോദ്യങ്ങള്‍ പരിഹരിക്കുന്നതിന് ഘട്ടം ഘട്ടമായി വഴികാട്ടുകയും ചെയ്യും.

തമിഴ്നാട്ടില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുമായി മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കി. ഈ വെര്‍ച്വല്‍ അസിസ്റ്റന്‍റ് 2200 ലധികം എമര്‍ജന്‍സികള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. കാണാതായ വ്യക്തികള്‍, മെഡിക്കല്‍ അത്യാഹിതങ്ങള്‍, വാഹന തകരാര്‍ തുടങ്ങിയ അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചാറ്റ്ബോട്ടിന് കഴിഞ്ഞു.

കെഎസ്ആര്‍ടിസി ബസ് സമയവും ഭക്ഷണ ചാര്‍ട്ടുമാണ് ഇതിനോടകം കൂടുതലായി ഉപയോഗിക്കപ്പെട്ട ഓപ്ഷനുകള്‍. മഴ കണക്കിലെടുത്ത് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് ചാറ്റ്ബോട്ടിലെ പുതിയ ഫീച്ചറായി കാലാവസ്ഥാ അപ്ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com