

തിരുവനന്തപുരം: അപ്രതീക്ഷിതമാണെങ്കിലും വന്ദേഭാരത് കേരളത്തിലെത്തിയതിന്‍റെ ആഘോഷമാണ് സമൂഹമാധ്യമങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും. ബിജെപി പ്രവർത്തകർ വൻ വരവേൽപ്പാണ് നൽകിയത്.
വന്ദേഭാരത് കേരളത്തിലെത്തിയതിനു പിന്നിലെ രാഷ്ട്രീയം ഉയർത്തിക്കാട്ടി സിപിഎം പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വന്ദേഭാരതിനെയും കെ-റെയിലിനെയും താരതമ്യം ചെയ്ത് ടിക്കറ്റ് നിരക്ക് ഉയർത്തി കാട്ടി പോസ്റ്റിട്ടിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. തളളുകൾ വസ്തുതകൾ അറിഞ്ഞ് തള്ളുക എന്ന ഉപദേശത്തോടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.