'രാജി വയ്ക്കുന്നതിനു തൊട്ടു മുൻപ് സ്വപ്ന മുഖ്യമന്ത്രിയെ കണ്ടു'; സ്വപ്ന-ശിവശങ്കർ വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്

സ്വപ്ന സുരേഷിനെ നോർക്കയുടെ കീഴിലുള്ള നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും ഈ ചാറ്റുകളിൽ നിന്നും തെളിയുന്നു
'രാജി വയ്ക്കുന്നതിനു തൊട്ടു മുൻപ് സ്വപ്ന മുഖ്യമന്ത്രിയെ കണ്ടു'; സ്വപ്ന-ശിവശങ്കർ വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറും സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്. കോൺസുലേറ്റിൽ നിന്ന് രാജി വയ്ക്കുന്നതിന് തൊട്ടു മുൻപ് സ്വപ്ന മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്ന് വാട്സ് ആപ്പ് ചാറ്റിൽ പറയുന്നു. സ്വപ്നയെ താൻ കണ്ടിട്ടെ ഇല്ലെന്നായിരുന്നു ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി ആവർത്തിച്ചത്.

സ്വപ്ന സുരേഷിനെ നോർക്കയുടെ കീഴിലുള്ള നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും ഈ ചാറ്റുകളിൽ നിന്നും തെളിയുന്നു. സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്ന് ചാറ്റിൽ ശിവശങ്കർ പറയുന്നു. നിയമനത്തിന് നോർക്ക സിഇഒ അടക്കമുള്ളവർ സമ്മതിച്ചെന്നും ശിവശങ്കർ സ്വപ്നയോട് പറയുന്ന ചാറ്റുകളാണ് പുറത്തായത്. സ്വപ്നയുടെ രാജി അറിഞ്ഞപ്പോൾ രവീന്ദ്രൻ ഞെട്ടിയെന്നും ചാറ്റിൽ പറയുന്നു. കോൺസുലേറ്റിൽ നിന്ന് രാജി വെച്ചതിനു ശേഷമുള്ള ചാറ്റുകളാണ് പുറത്തു വന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com