'വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ സ്വാഗതം ചെയ്യുന്നു'; സ്വപ്ന സുരേഷ്

കെ ടി ജലീലിന്‍റെ പരാതിയിൽ തനിക്കെതിരെ ക്രൈം ബ്രാഞ്ച് എടുത്ത കേസ് എന്തായി എന്നും സ്വപ്ന സുരേഷ് പരിഹസിച്ചു
'വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ സ്വാഗതം ചെയ്യുന്നു'; സ്വപ്ന സുരേഷ്

തിരുവനന്തപുരം: വിജേഷ് പിള്ളയുടെ പരാതിയിൽ തനിക്കെതിരെ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്. എനിക്കെതിരെ മാനനഷ്ടത്തിനാണ് കേസെടുത്തിരിക്കുന്നത്. മാനനഷ്ട പരാതിയിൽ പൊലീസിന് കേസ് എടുക്കാൻ അധികാരം ഇല്ല. പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് കേസ് എടുക്കാൻ പറയുന്നു. വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും എന്ന് സ്വപ്ന ആരോപിച്ചു.

വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതിന്‍റെ പിറ്റേന്ന് കർണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയിൽ വഴി പരാതി നൽകിയതായി സ്വപ്ന പറയുന്നു. അത് പിന്നീട് ലോക്കൽ സ്റ്റേഷനിലേക്ക് കൈമാറുകയും പ്രാഥമിക അന്വേഷണത്തിനൊടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ കേരളത്തിൽ അങ്ങനെയല്ല സംഭവിച്ചത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയിൽ പ്രത്യേക താല്പര്യം കാണുമായിരിക്കും. കെ ടി ജലീലിന്‍റെ പരാതിയിൽ തനിക്കെതിരെ ക്രൈം ബ്രാഞ്ച് എടുത്ത കേസ് എന്തായി എന്നും സ്വപ്ന സുരേഷ് പരിഹസിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com