'ബ്രഹ്മപുരം കരാറിൽ ശിവശങ്കറിന് പങ്കുണ്ട്, അതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത്'; സ്വപ്ന സുരേഷ്

കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്നാണ് സ്വപ്നയുടെ ആരോപണം
'ബ്രഹ്മപുരം കരാറിൽ ശിവശങ്കറിന് പങ്കുണ്ട്, അതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത്'; സ്വപ്ന സുരേഷ്

കൊച്ചി: ബ്രഹ്മപുരം കരാറിൽ ശിവശങ്കറിന് പങ്കുള്ളതിനാലാണ് മുഖ്യമന്ത്രി ഒന്നു മിണ്ടാതെ ഇരുന്നതെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്നാണ് സ്വപ്നയുടെ ആരോപണം. ഫെയ്സ് ബുക്കിലൂടെയായിരുന്നു സ്വപ്നയുടെ ആരോപണം.

സ്വപ്നയുടെ ഫെയിസ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം....

"12 ദിവസത്തെ മൗനം ബഹു: മുഖ്യമന്ത്രിയുടെ, ഒടുവിൽ പറയാൻ തീരുമാനിച്ച അതിനുമുകളിലുള്ള ശക്തിക്ക് നന്ദി......

കോൺട്രാക്ട് കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് ബഹു: മുഖ്യമന്ത്രി തിരിച്ചു വാങ്ങി സ്ത്രീ ജനങ്ങളിൽ വിതരണം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു, ബ്രംഹപുരത്തെ തീ അണയ്ക്കാൻ മുന്നിട്ടിറങ്ങുന്ന പൊതുജനങ്ങൾ.

Hon'ble CM താങ്കൾ കേരള നിയമസഭയിൽ എപ്പോഴത്തെയും പോലെ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം, കാരണം താങ്കൾക്ക് വായിക്കാനുള്ള കുറിപ്പ് സമയത്തു കിട്ടാഞ്ഞതുകൊണ്ടാവാം "ശിവശങ്കർ സർ" അല്ലേൽ കൈകാര്യം ചെയ്യണമായിരുന്നു. ഇയാൾ കൂടി ഈ ഇടപാടിൽ ഉൾപ്പെട്ടെന്നു കരുതി നിങ്ങൾ ഇങ്ങനെ കാത്തിരിക്കരുത്......

ഇന്ത്യയിലെ ഒരു പൗരൻ എന്ന നിലയിൽ ദയവായി എന്‍റെ നിർദ്ദേശം സ്വീകരിക്കുക, ഞങ്ങൾ പ്രായഭേദമന്യേ വ്യക്തികൾ ജീവൻ പണയം വച്ച് ബ്രഹ്മപുരത്ത് തീപിടിത്തങ്ങൾ കൈകാര്യം ചെയ്യും, പക്ഷേ മുൻകൂട്ടി എടുക്കുക........ ബ്രഹ്മപുരത്തെയും കൊച്ചിയിലെ ജനങ്ങളെയും രക്ഷിക്കുന്നവർക്ക് തിരികെ വിതരണം ചെയ്യുക.

ഞാൻ എന്തിനാണ് ഈ കാര്യത്തിൽ സംസാരിക്കുന്നത് എന്ന് ചിന്തിക്കുന്നുണ്ടാവും ഞാനും കൊച്ചിയിൽ താമസിച്ചതും നിങ്ങൾ കാരണം ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടി വന്നതും മരിച്ചിട്ടില്ല

Ladies & Gentlemen എന്‍റെ ജീവന് ഭീഷണിയും ഉണ്ടായിട്ടും കൊച്ചിക്കാരെ സഹായിക്കാൻ നിങ്ങളോരോരുത്തരോടൊപ്പം ഞാനും ചേരും.

എന്താണ് Mobilization advance , Dear Borthers and Sister's നമ്മളെ കൈയിൽ ചേർത്ത് ചിന്തിക്കാം ......!"

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com