സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ, തുടക്കം കളക്ടറേറ്റ് കാന്റീനിൽ

പൊതു ഇടങ്ങൾ സന്ദർശിച്ച് കളക്ടർ ജനങ്ങളോട് നേരിട്ട് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്
സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച്  ജില്ലാ കളക്ടർ, തുടക്കം കളക്ടറേറ്റ് കാന്റീനിൽ

കൊച്ചി: സ്വീപ്പ് വോട്ടർ ബോധവൽക്കരണത്തിന്റെ ഭാഗമായി കളക്ടറേറ്റിലെ കുടുംബശ്രീ കാന്റീൻ സന്ദർശിച്ച് പൊതുജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. പൊതു ഇടങ്ങൾ സന്ദർശിച്ച് കളക്ടർ ജനങ്ങളോട് നേരിട്ട് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, സ്വീപ്പ് എറണാകുളം കോ-ഓഡിനേറ്റർമാരായ കെ.ജി വിനോജ്, സി. രശ്മി തുടങ്ങിയവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പൊതു ഇടങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ സന്ദർശിക്കും.

വോട്ടർ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്വീപ്പ് ജേഴ്സി അണിഞ്ഞ് കാന്റീനിലെ കുടുംബശ്രീ അംഗങ്ങളും ക്യാമ്പയിനിൽ പങ്കെടുത്തു. ജില്ലയിൽ വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികളാണ് സ്വീപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com