പാലോട് രവിയുടെ രാജി; മധുരവിതരണം നടത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിനെതിരേ നടപടി

പാർട്ടിയെ വെട്ടിലാക്കിയ ഫോൺ സംഭാക്ഷണം പുറത്തായതോടെ പാലോട് രവിയുടെ രാജി കെപിസിസി ചോദിച്ച് വാങ്ങുകയായിരുന്നു
sweet distribution after palode ravi resignation youth congress office bearer removed

പാലോട് രവി|ഷംനാദ്

Updated on

തിരുവനന്തപുരം: പാർട്ടിയെ പ്രതിരോധത്തിലാക്കി ഫോൺ സംഭാഷണം പുറത്തു വന്നതോടെ ഡിസിസി പ്രസിഡന്‍റ് സ്ഥാനം പാലോട് രവി രാജി വച്ചതിന് പിന്നാലെ മധുര വിതരണം. പെരിങ്ങമ്മല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് ഷംനാദ് പാലോടാണ് മധുരം വിതരണം ചെയ്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തു വന്നു. പിന്നാലെ തന്നെ ‍യൂത്ത് കോൺഗ്രസ് ഷംനാദിനെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കി. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാട്ടിയാണ് നടപടി.

പാർട്ടിയെ വെട്ടിലാക്കിയ ഫോൺ സംഭാക്ഷണം പുറത്തായതോടെ പാലോട് രവിയുടെ രാജി കെപിസിസി ചോദിച്ച് വാങ്ങുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ്‌ എടുക്കാച്ചരക്കായി മാറുമെന്നും എൽഡിഎഫിനു മൂന്നാമതും തുടർഭരണം ലഭിക്കുമെന്നുമായിരുന്നു പാലോട് രവി പറഞ്ഞത്.

സംഭവം വിവാദമായതിനു പിന്നാലെഎഐസിസി നിർദേശപ്രകാരം കെപിസിസി രാജി ചോദിച്ചു വാങ്ങുകയായിരുന്നു. പാലോട് രവിയുമായി ഫോണിൽ സംസാരിച്ചിരുന്ന കോൺഗ്രസ് നേതാവിനെയും പുറത്താക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com