'ഗോവിന്ദന്‍റെ വക്കീൽ നോട്ടീസിന് മറുപടി ഉടൻ'; സ്വപ്നയുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

കർണാടക വൈറ്റ് ഫീൽഡ് കാഡുഗൊസി പൊലീസ് സ്റ്റേഷനിലാണ് മൊഴിയെടുപ്പ് നടക്കുന്നത്
'ഗോവിന്ദന്‍റെ വക്കീൽ നോട്ടീസിന് മറുപടി ഉടൻ'; സ്വപ്നയുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
Updated on

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് സ്വപ്ന സുരേഷ്. എതൊക്കെ ജില്ലകളിൽ കേസെടുത്താലും തന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട. വിജേഷിനൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്ന ആളെ പൊലീസ് കണ്ടെത്തും എന്നാണ് പ്രതീക്ഷയെന്നും സ്വപ്ന പറഞ്ഞു.

അതേസമയം വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് സ്വപ്ന സുരേഷിന്‍റെ മൊഴി എടുക്കുകയാണ്. കർണാടക വൈറ്റ് ഫീൽഡ് കാഡുഗൊസി പൊലീസ് സ്റ്റേഷനിലാണ് മൊഴിയെടുപ്പ് നടക്കുന്നത്.

ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റ് സ്വപ്ന പങ്കുവെച്ചിരുന്നു. എനിക്കെതിരെ മാനനഷ്ടത്തിനാണ് കേസെടുത്തിരിക്കുന്നത്. മാനനഷ്ട പരാതിയിൽ പൊലീസിന് കേസ് എടുക്കാൻ അധികാരം ഇല്ല. പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് കേസ് എടുക്കാൻ പറയുന്നു. വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും എന്ന് സ്വപ്ന ആരോപിച്ചു. മാത്രമല്ല കെ ടി ജലീലിന്‍റെ പരാതിയിൽ തനിക്കെതിരെ ക്രൈം ബ്രാഞ്ച് എടുത്ത കേസ് എന്തായി എന്നുള്ള പരിഹാസവും അവർ ഉയർത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com