സുരേഷ് ഗോപിയെ 'ക്രിസ്തു ആക്കി': പരാതിയുമായി സിറോ മലബാർ പ്രോ ലൈഫ്

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നെങ്കിലും ചിത്രം വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു
സുരേഷ് ഗോപിയെ 'ക്രിസ്തു ആക്കി': പരാതിയുമായി  സിറോ മലബാർ പ്രോ ലൈഫ്
Updated on

തൃശൂർ: ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്സത് അവതരിപ്പിച്ചതിന് ഇടതു നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ പ്രോ ലൈഫ്. ക്രിസ്തുവിന്‍റെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത് അവതരിപ്പിച്ചതാണ് വിവാദമായത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നെങ്കിലും ചിത്രം വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു.

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥനാർഥി സുരേഷ് ഗോപി വിജയിച്ചതോടെ ക്രിസ്തുവിന്‍റെ രൂപത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത് റെജി എഫ്ബി പോസ്റ്റ് പങ്കുവെയ്ക്കുകയായിരുന്നു. 'ക്രിസതുവിനെ വികൃതമായി അവതരിപ്പിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്. മതപരമായ പ്രതീകങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമ നടപടികളിലൂടെ സർക്കാർ നേരിടണം'- സിറോ മലബാർ സഭ പ്രോ ലൈഫ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com