കുർബാന തർക്കം: സഭ പിളർപ്പിലേക്കെന്ന് വിഘടിത വിഭാഗം

വൈദികരെ പുറത്താക്കിയാൽ എറണാകുളം-അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്ന് മുന്നറിയിപ്പ്
Syro Malabar Church on the verge of split
കുർബാന തർക്കം: സഭ പിളർപ്പിലേക്കെന്ന് വിഘടിത വിഭാഗംRepresentative image

കൊച്ചി: കുർബാന തർക്കത്തിൽ സിറോ മലബാർ സഭ പിളർപ്പിലേക്കെന്ന മുന്നറിയിപ്പുമായി വിഘടിത വിഭാഗം. സിനഡ് കുർബാന ചൊല്ലാത്തതിന്‍റെ പേരിൽ വൈദികരെ പുറത്താക്കിയാൽ എറണാകുളം-അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്നാണ് വിഘടിത വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.

ഇക്കാര്യം മേജർ ആർച്ച് ബിഷപ്പിനെയും സഭാ നേതൃത്വത്തെയും അറിയിച്ചു. സിനഡ് കു‍ർബാനയെന്ന മേജർ ആർച്ച് ബിഷപ്പിന്‍റെ അന്ത്യശാസനം തളളിക്കളയുന്നെന്നും കടുത്ത നടപടികളിലേക്ക് പോയാൽ അതിരൂപതയുടെ പളളികളും സ്വത്തുക്കളും സ്വതന്ത്ര സഭയുടെ ഭാഗമായി മാറുമെന്നും വിഘടിത വിഭാഗത്തിനു നേതൃത്വം നൽകുന്ന വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.

ഇതിനിടെ, കാക്കനാട് സെന്‍റ് ഫ്രാൻസിസ് അസീസി പളളിയിൽ സിനഡ് കുർബാന അർപ്പിക്കുന്നത് സംബന്ധിച്ച വീണ്ടും പ്രതിഷേധ‌മുണ്ടായി. ഒരു വിഭാഗം വിശ്വാസികൾ ഏകീകൃത കുർബാനയിൽ അന്ത്യശാസനം നൽകിക്കൊണ്ടുള്ള സീറോ മലബാർ സഭയുടെ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു.

Trending

No stories found.

Latest News

No stories found.