താനൂരിൽ ടി. മുഹമ്മദ് സമീർ മത്സരിക്കും; വള്ളിക്കുന്നിൽ സി.പി. മുസ്തഫ, എൽഡിഎഫ് പട്ടിക പൂർണം

മൂന്ന് സ്ഥാനാർഥികളും സ്വതന്ത്രരായിട്ട് മത്സരിക്കും
T. Muhammed Sameer will contest in Tanur; CP Mustafa in Vallikunnu, LDF list complete

താനൂരിൽ ടി. മുഹമ്മദ് സമീർ മത്സരിക്കും; വള്ളിക്കുന്നിൽ സി.പി. മുസ്തഫ, എൽഡിഎഫ് പട്ടിക പൂർണം

Updated on: 

താനൂർ: താനൂർ, വള്ളിക്കുന്ന്, കാസർഗോഡ് മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. താനൂരിൽ ടി. മുഹമ്മദ് സമീറും, വളളിക്കുന്നിൽ സി.പി. മുസ്തഫയും, കാസർഗോഡ് ഷാനവാസ് പാദൂറും മത്സരിക്കും. മൂന്ന് പേരും സ്വതന്ത്രരായിട്ടാണ് മത്സരിക്കുക. ഈ പട്ടിക കൂടി പുറത്തുവന്നതോടെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് പട്ടിക പൂർത്തിയായി.

ഇടതുപക്ഷത്തിന്‍റെ സിറ്റിങ് സീറ്റായ താനൂരിൽ നേരത്തെ നിശ്ചയിച്ച മന്ത്രി വി. അബ്ദുറഹിമാൻ തിരൂരിലേക്ക് മാറിയതോടെ അനിശ്ചിതത്വം നിലനിന്നിരുന്നു. യുഡിഎഫ് പാളയത്തിൽ നിന്ന് ഒരാളെ എത്തിക്കാനും സിപിഎം ശ്രമം നടത്തിയിരുന്നു. ഇത് വിജയിക്കാതെ ആയതോടെയാണ് നേരത്തെ ലിസ്റ്റിൽ ഉണ്ടായിരുന്ന സമീറിനെ സ്ഥാനാർഥിയാക്കിയത്.

ഇത്തവണ അബ്ദുറഹിമാൻ താനൂരിൽ മത്സരിക്കാൻ വിമുക്ത പ്രകടിപ്പിക്കുകയായിരുന്നു. പകരം തിരുർ വേണമെന്ന ആവശ്യം ഉന്നയിച്ചു. സിപിഎമ്മിന്‍റെ ആദ്യ സ്ഥാനാർഥി പട്ടികയിൽ അബ്ദുറഹിമാന്‍റെ പേര് താനൂരിൽ വന്നിരുന്നെങ്കിലും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. തുടർന്ന് അബ്ദുറഹിമാനെ തിരൂർ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com