''ഇന്ന് ഇന്ത്യയിൽ ഏറ്റവും വലിയ വിൽപ്പനച്ചരക്കാണ് ശ്രീരാമൻ'', ടി. പത്മനാഭൻ

''ശ്രീരാമന്‍റെ പേര് ഉച്ചരിച്ചില്ലെങ്കിൽ, പരസ്പരം കാണുമ്പോൾ ‘ജയ് ശ്രീറാം’ എന്നു പറഞ്ഞ് അഭിവാദ്യം ചെയ്തില്ലെങ്കിൽ‌ കത്തികൊല്ലുന്ന നാടാണിത്''
T. Padmanabhan
T. Padmanabhanfile
Updated on

കണ്ണൂർ: ഇന്ന് ഇന്ത്യയിൽ വച്ചാലുടൻ വിറ്റുപോവുന്ന ഏറ്റവും വലിയ വിൽപ്പന ചരക്കാണ് ശ്രീരാമന്‍റെ പേരെന്ന് കാഥാകൃത്ത് ടി. പത്മനാഭൻ. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അവരുടെ ഏറ്റവും വലിയ തുഫുപ്പു ചീട്ടാണ് രാമന്‍റെ പേരും അയോധ്യയിലെ ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമന്‍റെ പേര് ഉച്ചരിച്ചില്ലെങ്കിൽ, പരസ്പരം കാണുമ്പോൾ ‘ജയ് ശ്രീറാം’ എന്നു പറഞ്ഞ് അഭിവാദ്യം ചെയ്തില്ലെങ്കിൽ‌ കത്തികൊല്ലുന്ന നാടാണിത്.അതു സംഭവിച്ചിട്ടുണ്ട്. വർധിക്കാനാണ് എല്ലാ സാധ്യതയും. എം.എ.ബേബിയൊക്കെ വളരെ വളരെ സൂക്ഷിച്ചു കൊള്ളുക.ഈ തുറുപ്പു‍‌ചീട്ട് വച്ചായിരിക്കും അവരുടെ കളി- അദ്ദേഹം പറഞ്ഞു.

എന്‍റെ അറിവിലെ എറ്റവും വലിയ ശ്രീരാമ ഭക്തൻ ഗാന്ധിജിയാണ്. ആ സാധുമനുഷ്യൻ ജീവിതത്തിൽ ഒറ്റ സിനിമയേ കണ്ടിട്ടുള്ളൂ. വിജയ്ഭട്ടിന്റെ രാമരാജ്യം. അന്ത്യശ്വാസം വലിക്കുമ്പോൾ അദ്ദേഹം രണ്ടേ രണ്ട് വാക്കേ ഉപയോഗിച്ചുള്ളൂ. അത് ഹേറാം, ഹേ റാം എന്നാണ്. കേരളത്തിൽ പ്രാണപ്രതിഷ്ഠയ്ക്ക് പോയ പ്രമുഖ ഓട്ടക്കാരില പി.ടി. ഉഷയാണ്. ഏതൊക്കെ രാമനെപറ്റിയാണ് ഉഷ വായിച്ചിട്ടുള്ളത്. ഏതൊക്കെ തുഞ്ചത്തെഴുത്തച്ഛന്മാരുടെ അധ്യാത്മ രാമായണങ്ങളാണു വായിച്ചത് എന്നെനിക്കറിയില്ല- അദ്ദേഹം പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com