''ബഹുമാനമൊന്നുമില്ല, പക്ഷേ ഇടികൊള്ളാതിരിക്കാൻ വേണ്ടി ബഹുമാനിക്കാം''; പരിഹാസവുമായി ടി. പത്മനാഭൻ

ബഹുമാനപ്പെട്ട എന്ന് അഭിസംബോധന ചെയ്യുമ്പോൾ ഉപയോഗിക്കണമെന്ന സർക്കാർ ഉത്തരവിനെ പരിഹസിച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ
t padmanabhan mocks honourable directive
ടി. പത്മനാഭൻ

file image

Updated on

കണ്ണൂർ: അഭിസംബോധന ചെയ്യുമ്പോൾ ബഹുമാനപ്പെട്ട എന്ന ഉൾപ്പെടുത്തണമെന്ന സർക്കാർ ഉത്തരവിനെ പരിഹസിച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ. ബഹുമാനമൊന്നുമില്ലെങ്കിലും പൊലീസിന്‍റെ ഇടികൊണ്ട് വലയാൻ പറ്റാത്തതുകൊണ്ട് മന്ത്രിമാരെ ബഹുമാനിക്കാമെന്നുമായിരുന്നു പത്മനാഭന്‍റെ പരാമർശം. ലഹരിക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന ക്യാപെയിനിൽ സംസാരിക്കവെയാണ് പരമാർശം.

മന്ത്രിമാരെക്കുറിച്ച് പറയുമ്പോൾ ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂ. ഇല്ലെങ്കിൽ നമ്മൾ ജയിലിൽ കിടക്കും. അതിനു മുൻപായി പൊലീസുകാർ പിടിച്ചിട്ട് ശരിപ്പെടുത്തും. ഒറ്റയടിക്ക് മരിച്ചു പോവും. അതിനൊന്നും ഇടവരുത്താതിരിക്കാൻ ബഹുമാനപ്പെട്ട ഉപയോഗിക്കാം. ഒരു രഹസ്യം പറഞ്ഞാൽ ബഹുമാനമൊന്നുമില്ല. എന്നാൽ, നിയമം അനുശാസിക്കുന്നത് കൊണ്ട് ബഹുമാനപ്പെട്ട എന്ന പദം ഉപയോഗിക്കുന്നുവെന്നും ടി. പദ്മനാഭൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com