
ടി. സിദ്ദീഖ്
കോഴിക്കോട്: കോൺഗ്രസ് നേതാവും കൽപ്പറ്റ എംഎൽഎയുമായ ടി. സിദ്ദീഖിന്‍റെ ഔദ‍്യോഗിക ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. ചൊവ്വാഴ്ചയോടെ പേജിൽ ചില പോസ്റ്റുകൾ കാണിനിടയായതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം എംഎൽഎ അറിയുന്നത്. പിന്നാലെ പോസ്റ്റുകൾ അപ്രത‍്യക്ഷമാവുകയും ചെയ്തു. തുടർന്ന് സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു.
പ്രശ്നങ്ങൾ പരിഹരിക്കുകയും അക്കൗണ്ട് വീണ്ടെടുത്തതായും എംഎൽഎ വ‍്യക്തമാക്കി. വ‍്യക്തിപരമായി ലക്ഷ‍്യംവച്ചുള്ള പോസ്റ്റാണ് പ്രത‍്യക്ഷപ്പെട്ടതെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു.