വയനാട്ടിലെ കാട്ടാന ആക്രമണം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേരണമെന്ന് സിദ്ദിഖ്

വയനാട്ടിലെ കാട്ടാന ആക്രമണം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേരണമെന്ന് സിദ്ദിഖ്

സർക്കാരിന്‍റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്
Published on

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി വനംവകുപ്പ് മന്ത്രിയാണെന്ന് ടി സിദ്ദിഖ് എംഎൽഎ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേരണമെന്നും നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്‍റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. റേഡിയോ കോളർ ഘടിപ്പിച്ച ആന എത്തുമ്പോൾ അതിനെ കൃത്യമായി പിന്തുടരണം. ആ ട്രാക്ക് നിയന്ത്രിക്കേണ്ടത് വനംവകുപ്പാണ്. എന്നാൽ ഇവിടെ വനംവകുപ്പ് പരാജയപ്പെട്ടിരിക്കുകയാണ്. മനുഷ്യന്‍റെ ജിവന് വിലയില്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com