

തൃക്കാക്കര പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ തമിഴ്നാട് സ്വദേശി മരിച്ചു
file image
കൊച്ചി: തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ. സംശയാസ്പദമായ നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ച ഡിണ്ടിഗൽ സ്വദേശിയാണ് മരിച്ചത്. സെല്ലിൽ വച്ച് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ സ്റ്റേഷനിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും അവരെത്തിയ ശേഷമായിരിക്കും പോസ്റ്റ്‌മോർട്ടം നടപടികളെന്നും പൊലീസ് അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. എന്നാൽ പോസ്റ്റുമാർട്ടത്തിന് ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവൂ.