
കമ്പം: കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി ഓടിനടക്കുന്ന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനം വകുപ്പ് തീരുമാനിച്ച്. തത്കാലം മയക്കുവെടി വച്ച ശേഷം ഉൾവനത്തിലേക്ക് നീക്കാനാണ് തീരുമാനം. എന്നാൽ, എപ്പോഴാണ് വെടിവയ്ക്കുക എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. പൊലീസുകാർ തോക്കുമായി സ്ഥലത്തെത്തി ആകാശത്തേക്ക് വെടിവച്ച് തുരത്താനാണ് ശ്രമിക്കുന്നത്. കേരളത്തിന്‍റെ ഭാഗത്തേക്കു നീങ്ങിയ ആന ഇപ്പോൾ തിരിഞ്ഞ് വീണ്ടും കമ്പം ഭാഗത്തേക്കു തന്നെ പോകുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, തമിഴ്നാട്ടിലെ ജനവാസ മേഖലയിൽ സാധാരണയായി ഇറങ്ങാറുള്ള കാട്ടാനകളെ മയക്കുവെടിവച്ച് കുങ്കിയാനായാക്കുകയാണ് പതിവ്. അതിനാൽ തന്നെ ഇപ്പോഴത്തെ സാഹചര്യം വഷളായാൽ തമിഴ്നാട് വനം വകുപ്പ് കടുത്ത നടപടിയിലേക്ക് നീങ്ങിയേക്കാമെന്നും കരുതുന്നു. എന്നിരുന്നാലും ഹൈക്കോടതിയുടെ ഉപദേശമില്ലാതെ ഇരുസംസ്ഥാനങ്ങൾക്കും തീരുമാനത്തിലെത്താനാവില്ല.