ചെന്നൈ- ആലപ്പുഴ കല്ലട ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ ഉദ്യോഗസ്ഥർ; യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടു

യാത്രക്കാരെ പകരം സംവിധാനം ഏർപ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നത്
tamilnadu rto officials stop kallada bus from chennai to alappuzha
ചെന്നൈ- ആലപ്പുഴ കല്ലട ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ ഉദ്യോഗസ്ഥർ

കോയമ്പത്തൂർ: തമിഴ്നാട്ടിൽ നിന്നുള്ള അന്തർ സംസ്ഥാന ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ. ചെന്നൈയിൽ നിന്നും ആലപ്പുഴയിലേക്കുള്ള കല്ലട ബസാണ് അർടിഒ സംഘം തടഞ്ഞത്. ചെന്നൈയിൽ നിന്നും യാത്രക്കാരെ കയറ്റിഎന്ന് പറഞ്ഞാണ് ബസ് കസ്റ്റഡിയിലെടുത്തത്.

യാത്രക്കാരെ പകരം സംവിധാനം ഏർപ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നത്. തമിഴ്നാടിന് പുറത്ത് രജിസ്റ്റർ ചെയ്ത ബസുകൾ അധിക നികുതി അടക്കണം എന്നാവശ്യപ്പെട്ട് നേരത്തെയും ഉദ്യോഗസ്ഥർ ബസുകൾ തടഞ്ഞിരുന്നു. തമിഴ്നാട്ടിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന വ്യവസ്ഥയിൽ പിന്നീട് ഇളവ് നൽകുകയായിരുന്നു.

Trending

No stories found.

Latest News

No stories found.