പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കണം; ജാമ്യം വ്യവസ്ഥയിൽ തന്ത്രി ഇളവു തേടും

തന്ത്രിയുടെ ജാമ്യം കേസന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എസ്ഐടി
tantri kandararu rajeevaru seeks relaxation in bail conditions

തന്ത്രി കണ്ഠര് രാജീവര്

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് ജാമ്യ വ്യവസ്ഥയിൽ ഇളവു തേടും. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാവും ഇളവ് തേടുക. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പോവണമെന്ന് ചൂണ്ടിക്കാട്ടി കൊല്ലം വിജിലൻസ് കോടതിയിലാവും തന്ത്രി അപേക്ഷ നൽകുക.

അതേസമയം, തന്ത്രിയുടെ ജാമ്യം കേസന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എസ്ഐടി.

ഉത്തരവിലെ പരാമർശങ്ങൾ കേസിൽ തിരിച്ചടിയാവുമെന്നും ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെടാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം.തന്ത്രിക്കെതിരേ തെളിവുകളില്ലെന്ന കൊല്ലം വിജിലൻസ് കോടതി ഉത്തരവിനെതിരേയാണ് എസ്ഐടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com