താനൂർ ബോട്ടപകടം: ഒരു ജീവനക്കാരന്‍ കൂടി പിടിയിൽ

നേരത്തെയും ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയിരുന്നു.
താനൂർ ബോട്ടപകടം: ഒരു ജീവനക്കാരന്‍ കൂടി പിടിയിൽ
Updated on

മലപ്പുറം: 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ബോട്ട് അപകടത്തിൽ ഒരു ബോട്ട് ജീവനക്കാരന്‍ കൂടി പൊലീസ് പിടിയിൽ. താനൂർ സ്വദേശി വടക്കയിൽ സവാദ് ആണ് പിടിയിലായത്.

ഇതിനിടെ താനൂർ ബോട്ടപകടത്തിൽ സ്രാങ്ക് ദിനേശന്‍റെ മൊഴി രേഖപ്പെടുത്തി. നേരത്തെയും ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ഇതെല്ലാം, ബോട്ടുടമ നാസറിന്‍റെ അറിവോടെയായിരുന്നെന്നും ദിനേശൻ മൊഴി നൽകി. പ്രതിയെ പരപ്പനങ്ങാടി കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.

അതേസമയം, കേസിൽ അന്വേഷണ സംഘം ബേപ്പൂർ പോർട്ട് ഓഫീസിൽ പരിശോധന നടത്തി. അപകടത്തിൽപ്പെട്ട അറ്റ്ലാന്‍റിക് ബോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പിടിച്ചെടുത്തു. ആവശ്യമെങ്കിൽ‌ നേരിട്ട് ഹാജരാകാന്‍ ഉദ്യോഗസ്ഥർക്ക് പൊലീസ് നിർദേശം നൽകി. ജുഡീഷ്യൽ കമ്മീഷന്‍ ചെയർമാന്‍ ജസ്റ്റിസ് വി.കെ. മോഹന്‍ അപകട സ്ഥലവും ബോട്ടും പരിശോധിച്ചു. അനൗദ്യോഗിക സന്ദർശനമാണെന്നും കമ്മീഷന്‍ അംഗങ്ങൾ ഉടന്‍ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com