
റഹിം അസ്‌ലം
മലപ്പുറം: താനൂരിൽ നിന്നു പ്ലസ് ടു വിദ‍്യാർഥിനികൾ നാടുവിട്ട കേസിൽ പെൺകുട്ടികൾക്കൊപ്പം യാത്ര ചെയ്ത എടവണ്ണ സ്വദേശിയെ റിമാൻഡ് ചെയ്തു. എടവണ്ണ സ്വദേശിയായ റഹിം അസ്‌ലം എന്ന യുവാവിനെയാണ് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്.
റിമാൻഡ് ചെയ്ത പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. തട്ടിക്കൊണ്ടു പോകൽ, സൈബർ സ്റ്റോക്കിങ് തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. പെൺകുട്ടികൾക്കൊപ്പം യാത്ര ചെയ്ത റഹിം പിന്നീട് തിരികെ പോരുകയായിരുന്നു.