പുലി ചത്ത കേസിൽ വനം വകുപ്പ് ചോദ്യം ചെയ്‌ത ടാപ്പിംഗ് തൊഴിലാളി ജീവനൊടുക്കി; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

ഫ്യൂരിഡാൻ പോലുള്ള വിഷാശമാണ് കഴിച്ചതെന്ന് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ അറിയിച്ചതായി പൊലീസ് പറഞ്ഞു
forest dpt
forest dpt

വടക്കഞ്ചേരി: മംഗലംഡാം ഓടംതോട്ടിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചത് വിഷം അകത്ത് ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വനം വകുപ്പിൻ്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്നാരോപിച്ച് മൃതദേഹവുമായി വനം വകുപ്പ് ഓഫീസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. ഓടംതോട് കാനാട്ട് വീട്ടിൽ സജീവ് (54) ആണ് മരിച്ചത്. റബ്ബർ ടാപ്പിങ്ങിന് പോയ സജീവിനെ കവിളുപാറയിലെ തോട്ടത്തിലെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് വിഷം അകത്ത് ചെന്നാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്. ഫ്യൂരിഡാൻ പോലുള്ള വിഷാശമാണ് കഴിച്ചതെന്ന് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ അറിയിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റ് 11 ന് ഓടംതോട്ടിലെ തോട്ടത്തിൽ പുലി ചത്ത് കിടന്ന സംഭവുമായി ബന്ധപ്പെട്ട് സജീവിനെ വനം വകുപ്പ് അധികൃതർ ചോദ്യം ചെയ്തിരുന്നു. ഇതിൽ സജീവ് മനോവിഷമത്തിലായിരുനെന്ന് ബന്ധുക്കൾ പറഞ്ഞു. വനം വകുപ്പ് അധികൃതരുടെ മാനസിക പീഠനമാണ് സജീവിൻ്റെ ആത്മഹത്യക്ക് പിന്നിലെന്നാരോപിച്ച് മലയോര കർഷകരും നാട്ടുകാരും മൃതദേഹവുമായി കരിങ്കയം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.മൃതദേഹം കൊണ്ട് വന്ന ആംബുലൻസ് അര മണിക്കൂറോളം ഓഫീസിന് മുന്നിൽ നിർത്തിയിട്ട് പ്രതിഷേധിക്കുകയായിരുന്നു.പുലി ചത്തതിൻ്റെ പേരിലുള്ള വനം വകുപ്പ് അധികൃതർ കർഷരോട് കാണിക്കുന്ന പീoനം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.പ്രതിഷേധത്തെ തുടർന്ന് ആലത്തൂർ സി ഐ ടി എൻ ഉണ്ണികൃഷ്ണൻ, നെന്മാറ എസ് ഐ വിവേക് നാരായണൻ, വടക്കഞ്ചേരി എസ് ഐ പി ബാബു, മംഗലംഡാം എ എസ് ഐ സജീവ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലതെത്തിയിരുന്നു. സജീവിൻ്റെ മൃതദേഹം ഐവർമഠത്തിൽ സംസ്ക്കരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com