ചരിത്രത്തില്‍ ഇടം നേടി കുസാറ്റിലെ ടീം തരൂസ മോട്ടോര്‍ സ്‌പോര്‍ട്ട്

മുഴുവനും ഹൈഡ്രജന്‍ എന്‍ജിന്‍ ബഗ്ഗി നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് എച് ബാഹ മത്സരം ഈ വര്‍ഷം തുടങ്ങിയത്
ചരിത്രത്തില്‍ ഇടം നേടി കുസാറ്റിലെ ടീം തരൂസ മോട്ടോര്‍ സ്‌പോര്‍ട്ട്

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ഓട്ടോ മോട്ടീവ് ക്ലബ് ആയ തരൂസ മോട്ടോഴ്‌സ് സ്‌പോര്‍ട്ടും എസ്. എ. ഇ യും സംയുക്തമായി നിര്‍മിച്ച എ.ടി.വി(ആള്‍ ടെറൈന്‍ വെഹിക്കിള്‍)യ്ക്ക് മധ്യപ്രദേശിലെ നാറ്റ് ട്രാക്‌സില്‍ വെച്ച് ജനുവരി 9 മുതല്‍ 13 വരെ നടന്ന അഖിലേന്ത്യാ ഇന്റര്‍ കോളജ് എടിവി (ആള്‍ ടെറൈന്‍ വെഹിക്കിള്‍) ഡിസൈന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു.

ഇന്ത്യയിലെ 120 ല്‍ പരം കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ സിംഗിള്‍ സീറ്റ്‌റര്‍ എടിവി യുടെ ഡിസൈന്‍ , കാര്യക്ഷമത തുടങ്ങിയവ പരിഗണിച്ചാണ് വിജയികളെ തെരഞ്ഞടുത്തത്.

എച്ച് ബാഹ (ഹൈഡ്ര ജന്‍ ബാഹ) വിഭാഗത്തിലാണ് ടീം തരൂസ മത്സരിച്ചത്. സിഎന്‍ജിയില്‍ ആരംഭിച്ച് പിന്നിട് 18% ഹൈഡ്രജന്‍ കൂടെ ഉപയോഗിച്ചാണ് എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത്. മുഴുവനും ഹൈഡ്രജന്‍ എന്‍ജിന്‍ ബഗ്ഗി നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് എച് ബാഹ മത്സരം ഈ വര്‍ഷം തുടങ്ങിയത്. ഓണ്‍ലൈനായി നടന്ന പ്രാഥമിക മത്സരത്തിനു ശേഷം നടന്ന ഓരോ ഘട്ടത്തിലും കുസാറ്റ് ടീമിന് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചു. ചിലവ്, കാര്യക്ഷമത , സുരക്ഷ തുടങ്ങിയ എല്ലാ വിഭാഗത്തിലും കുസാറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

ടീമിന് ആവശ്യമായ മാര്‍ഗനിര്‍ദേശവും പിന്തുണയും നില്‍കിയ ടീം ഫാക്കല്‍ട്ടി അഡ്വസര്‍ അസിസ്റ്റന്റ് പ്രൊഫ. പ്രിയദര്‍ശി ദത്ത് ദ്രോണാചാര്യ അവാര്‍ഡിന് അര്‍ഹനായി. വിദ്യാര്‍ത്ഥികളായ വിനയ് ചേലക്കല്‍,നിഹാല്‍ അഹമ്മദ്, റോമല്‍ ജോസ്ബിന്‍ എന്നിവര്‍ ആണ് 25 പേരടങ്ങുന്ന വിദ്യാര്‍ത്ഥി ടീമിനു നേതൃത്വം നല്‍കിയത്. ഡോ.ഗിരീഷ് കുമാരന്‍ തമ്പി, എസ് എ ഇ ഫാക്കല്‍റ്റി കോഡിനേറ്റര്‍ ഡോ.ബിജു .എന്‍ എന്നിവരും തരൂസയ്ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ടീമിനൊപ്പമുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.