ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി

വിചാരണ സമയത്ത് അഭിഭാഷക കോടതിയിൽ വന്നത് പത്ത് ദിവസത്തിൽ താഴെയാണെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും കോടതി വിമർശിച്ചിരുന്നു
TB Mini against Honey M Varghese

അഡ്വ. ടി.ബി. മിനി.

Updated on

കൊച്ചി: ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ ഹർജിയുമായി അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി. വിചാരണക്കോടതിക്കെതിരെ ടി.ബി. മിനി ഹർജി നൽകി. വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസ് പരസ്യമായി അപമാനിച്ചുവെന്ന് ഹർജിയിൽ പറയുന്നു. അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹർജിയിലുണ്ട്.

വിചാരണ സമയത്ത് അഭിഭാഷക കോടതിയിൽ വന്നത് പത്ത് ദിവസത്തിൽ താഴെയാണെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നുമായിരുന്നു അഡ്വ. ടി.ബി. മിനിക്കെതിരായ വിചാരണ കോടതിയുടെ വിമര്‍ശനം.

കോടതിയിൽ ഉണ്ടാകുമ്പോൾ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമർശിക്കുന്നതെന്നും കോടതി വിമർശിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിയുടെ വിമർശനം. അന്ന് കോടതിയിൽ ടി.ബി. മിനി ഹാജരായിരുന്നില്ല. ടി.ബി. മിനി എത്തിയിട്ടില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

വിശ്രമിക്കാനാണോ കോടതിയിൽ വരുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്തശേഷമാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും വിചാരണക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരേയാണ് ടി.ബി. മിനി ഹർജിയുമായി മുന്നോട്ട് വന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com