മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; 7 വിദ്യാർഥികൾ കൂടി അധ്യാപകനെതിരേ മൊഴി നൽകി

സ്കൂളിലെ കൂടുതൽ വിദ്യാർഥികൾക്കും കൗൺസിലിങ് നൽകും
teacher in molesting student in malampuzha

മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; 7 വിദ്യാർഥികൾകൂടി അധ്യാപകനെതിരേ മൊഴി നൽകി

Updated on

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വിദ്യാർഥികൾ കൂടി അധ്യാപകനെതിരേ മൊഴി നൽകി. കൂടുതൽ വിദ്യാർഥികൾക്കും ഇത്തരത്തിൽ സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിഡബ്ല്യുസി അറിയിച്ചു. സ്കൂളിലെ കൂടുതൽ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാനാണ് നീക്കം.

സിഡബ്ല്യുസിയുടെ കൗൺസിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളിൽ ഏർപ്പെടുത്തുമെന്നും ആദ്യഘട്ട കൗൺസിലിങ്ങിൽ ഏഴ് വിദ്യാർത്ഥികളാണ് അധ്യാപകനെതിരേ മൊഴി നൽകിയതെന്നും സിഡബ്ല്യുസി ചെയർമാൻ പ്രതികരിച്ചു.

മൊഴി നൽകിയ 7 കുട്ടികളിൽ 5 കുട്ടികളുടേത് ഗുരുതര മൊഴിയെന്ന് കണ്ടെത്തിയതോടെ പൊലീസിന് കൈമാറി. നിലവിൽ മൊഴി നൽകിയ 7 വിദ്യാർഥികൾക്കും സിഡബ്ല്യുസിയുടെ കാവൽപ്ലസ് സുരക്ഷ ഏർപ്പെടുത്തും. ​ഗൗരവകരമായ പരാതിയായിട്ടും സ്കൂൾ അധികൃതർ ഇക്കാര്യം ശ്രദ്ധയിൽപെടുത്താതിരുന്നത് വീഴ്ചയാണെന്നും സിഡബ്ല്യുസി ചെയർമാൻ എം. സേതുമാധവൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com