സൂംബാ ഡാൻസിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ‍്യാപകന് സസ്പെൻഷൻ

മുജാഹിദ് വിസ്ഡം വിഭാഗം നോതാവും അധ‍്യാപകനുമായ ടി.കെ. അഷ്റഫിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്
teacher suspended for facebook post against zumba dance

ടി.കെ. അഷ്റഫ്

Updated on

മലപ്പുറം: ലഹരി വിരുദ്ധ ക‍്യാംപെയ്നിന്‍റെ ഭാഗമായി സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ‍്യാപകനെ സസ്പെൻഡ് ചെയ്തു.

മുജാഹിദ് വിസ്ഡം വിഭാഗം നോതാവും അധ‍്യാപകനുമായ ടി.കെ. അഷ്റഫിനെതിരേയാണ് വിദ‍്യാഭ‍്യാസ വകുപ്പിന്‍റെ നിർദേശത്തെത്തുടർന്ന് സ്കൂൾ മാനേജ്മെന്‍റ് നടപടി സ്വീകരിച്ചരിക്കുന്നത്.

കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നത് വിദ‍്യാഭ‍്യാസം ലക്ഷ‍്യംവച്ചാണെന്നും ആൺ പെൺ കൂടിക്കലർന്ന് മ‍്യൂസിക്കിന്‍റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com