5906 അധ്യാപകരുടേതുള്‍പ്പടെ 6005 തസ്തികകള്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്‍റെ ശുപാർശ

ഏറ്റവും കൂടുതല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം. മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 694 ഉം എയ്ഡഡ് മേഖലയില്‍  889 ഉം തസ്തികകള്‍ സൃഷ്ടിക്കണം
5906 അധ്യാപകരുടേതുള്‍പ്പടെ 6005 തസ്തികകള്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്‍റെ ശുപാർശ

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പില്‍ 6005 തസ്തികകള്‍ക്കായുള്ള ശുപാർശ ധനവകുപ്പിന് കൈമാറി. ഇതില്‍ 5906 അധ്യാപക തസ്തികകളും, 99 അനധ്യാപക തസ്തികകളുമാണെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. 2313 സ്‌കൂളുകളില്‍ നിന്നാണു 6005 തസ്തികകള്‍. 

ഇതില്‍ 1106 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നായി 3080 തസ്തികകളും, 1207 എയിഡഡ് സ്‌കൂളുകളില്‍ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഏറ്റവും കൂടുതല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം. മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 694 ഉം എയ്ഡഡ് മേഖലയില്‍  889 ഉം തസ്തികകള്‍ സൃഷ്ടിക്കണം. ഏറ്റവും കുറവ് പത്തനംതിട്ടയില്‍. 62 തസ്തികകള്‍. 

എച്ച് എസ് ടി-സര്‍ക്കാര്‍-740, എയിഡഡ്-568, യു പി എസ് ടി-സര്‍ക്കാര്‍- 730, എയിഡഡ്-737, എല്‍പിഎസ്ടി-സര്‍ക്കാര്‍-1086, എയിഡഡ്-978 എല്‍പി, യുപി സ്‌കൂളുകളിലെ മറ്റു തസ്തികകള്‍-സര്‍ക്കാര്‍-463, എയിഡഡ്- 604 എന്നിങ്ങനെയാണു കണക്കുകള്‍. 2019-20 വര്‍ഷത്തില്‍ അനുവദിച്ചു തുടര്‍ന്നു വന്നിരുന്നതും കഴിഞ്ഞവര്‍ഷം തസ്തിക നിര്‍ണയത്തില്‍ നഷ്ടപ്പെട്ടതുമായ തസ്തികകള്‍ സര്‍ക്കാര്‍ മേഖലയില്‍ 1638 ഉം എയിഡഡ് മേഖലയില്‍ 2925ഉം ആണ്. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com