അധ്യാപികയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

രാവിലെ 9 മണിയോടെയാണ് വീട്ടിനുള്ളില്‍ ആബിദയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
ആബിദ
ആബിദ

മലപ്പുറം: അധ്യാപികയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കൊളത്തൂര്‍ നീറ്റാണിമ്മലിലെ ആബിദയാണ് മരിച്ചത്. 35 വയസായിരുന്നു. കൊണ്ടോട്ടി ഗവ. എല്‍പി സ്‌കൂള്‍ അധ്യാപികയാണ് ആബിദ.

രാവിലെ 9 മണിയോടെയാണ് വീട്ടിനുള്ളില്‍ ആബിദയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകനും ഭർത്താവുമായ ഷാജുദ്ദീന്‍ പുറത്തേക്കു പോയതായിരുന്നു. മദ്രസ വിട്ടെത്തിയ മക്കളാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരച്ചിൽ കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com