ഗോഡ്‌സെ ഇന്ത്യയുടെ അഭിമാനമെന്ന് ഫെയ്സ് ബുക്ക് പോസ്റ്റ്; എൻഐടി പ്രഫസർക്കെതിരേ പരാതി നൽകി ഡിവൈഎഫ്ഐ

കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എൻജിനീയറിങ് വിഭാഗം പ്രഫസറാണ് ഷൈജ ആണ്ടവൻ
ഷൈജ ആണ്ടവൻ| ഫെയ്സ്ബുക്ക് പോസ്റ്റ്
ഷൈജ ആണ്ടവൻ| ഫെയ്സ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഗോഡ്സെയെ അനുകൂലിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട എൻഐടി പ്രഫസർ ഷൈജ ആണ്ടവനെതിരേ പരാതിയുമായി ഡിവൈഎഫ്ഐ. ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനം എന്നാണ് ഷൈജ ആണ്ടവൻ ഫെയ്സ് ബുക്കിൽ കുറിച്ചത്. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എൻജിനീയറിങ് വിഭാഗം പ്രഫസറാണ് ഷൈജ ആണ്ടവൻ.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നൽകുകയും ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്ത രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വ ഭീകരൻ ഗോഡ്‌സെക്ക് വീര പരിവേഷം നൽകി ഗാന്ധിജിയെ അധിക്ഷേപിച്ച് രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നതയും സംഘർഷവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് രാജ്യദ്രോഹപരവും ചരിത്രത്തോടുള്ള അവഹേളനമാണെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

ഗാന്ധിയെ കൊന്നതിലൂടെ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചു എന്ന് പറഞ്ഞ് സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ച അധ്യാപിക ഷൈജ ആണ്ടവനെ രാജ്യത്തിന്‍റെ അഭിമാന സ്ഥാപനമായ എൻഐ.ടിയിൽ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com