ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി

വിദ്യാര്‍ഥി സ്വന്തം പരിശ്രമത്തിലൂടെ നേടിയ ബിരുദത്തെ രാഷ്ട്രീയവും ജാതീയവുമായ വിവേചനത്തിന്‍റെ അടിസ്ഥാനത്തില്‍ നിരാകരിക്കുന്ന നടപടി അധ്യാപകര്‍ക്ക് ചേർന്നതല്ലെന്ന് മന്ത്രി ആര്‍. ബിന്ദു
ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി | Teachers caste discrimination
Minister R Bindufile
Updated on

തിരുവനന്തപുരം: വിദ്യാര്‍ഥി സ്വന്തം പരിശ്രമത്തിലൂടെ നേടിയ ബിരുദത്തെ രാഷ്ട്രീയവും ജാതീയവുമായ വിവേചനത്തിന്‍റെ അടിസ്ഥാനത്തില്‍ നിരാകരിക്കുന്ന നടപടി അധ്യാപകര്‍ക്ക് ചേർന്നതല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. വികലമായ ഇടപെടലാണ് അധ്യാപികയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരള സര്‍വകലാശാലയിലെ സംസ്കൃത ഗവേഷക വിദ്യാര്‍ഥിയാണു ജാതിവിവേചനം നേരിട്ടെന്ന പരാതി ഉന്നയിച്ചത്.

കേരള സര്‍വകലാശാലയിലെ അവിശുദ്ധ നീക്കങ്ങളുടെ അടയാളമായിട്ടേ ഈ സംഭവത്തെ കാണാനാകൂ. സംഭവത്തിലെ നിഗൂഢ ഇടപെടലുകൾ പരിശോധിക്കണം. വിദ്യാര്‍ഥിയുടെ എംഫില്‍ ഗസറ്റേഷന്‍ സാക്ഷ്യപ്പെടുത്തിയ അധ്യാപിക തന്നെ അദ്ദേഹത്തിന് ഭാഷ അറിയില്ലെന്ന് പറയുന്നത് വിരോധാഭാസമാണ്- മന്ത്രി പറഞ്ഞു.രാഷ്ട്രീയകക്ഷിയുടെ താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ആയുധമല്ല അധ്യാപകര്‍. പ്രശ്നത്തിൽ സര്‍ക്കാര്‍ സത്വരമായി ഇടുപെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്കൃതം അറിയാത്തയാൾക്ക് ആ ഭാഷയിൽ പിഎച്ച്ഡി നൽകരുതെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി സി.എൻ.വിജയകുമാരി നൽകിയ കത്താണ് വിവാദമായത്. തുടർന്ന് ജാതി വിവേചനം ആരോപിച്ച് വിദ്യാർഥി വിപിൻ വിജയൻ രംഗത്തെത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com