'അധ്യാപകർ ട്യൂഷന്‍ എടുക്കരുത്; സത്യാവാങ്‌മൂലം വാങ്ങുന്നതും ആലോചനയിൽ'

എസ്എസ്എൽസി ഫലം മെയ് 20നും ഹയർസെക്കഡറി ഫലം മെയ് 25നും പ്രസിദ്ധീകരിക്കും: മന്ത്രി വി. ശിവൻകുട്ടി
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on

തിരുവനന്തപുരം: പ്രവർത്തി ദിവസങ്ങളിൽ സ്കൂളുകളും ഓഫീസുകളും വൈകീട്ട് 5 മണിവരെ പ്രവർത്തിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ശനിയാഴ്ചയുൾപ്പടെയുള്ള പ്രവർത്തി ദിനങ്ങളിൽ പ്രിന്‍സിപ്പാൾ അല്ലെങ്കിൽ ചുമതലയുള്ള അധ്യാപകന്‍, സ്റ്റാഫുകൾ എന്നിവർ ഓഫീസുകളിലുണ്ടാകണം.

വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യാഗസ്ഥർക്കാണ് മന്ത്രി നിർദേശം നൽകിയത്.

അധ്യാപകർ സ്വന്തമായോ സ്വകാര്യ സ്ഥാപനങ്ങളിലോ ട്യൂഷന്‍ എടുക്കരുത്. ഇക്കാര്യത്തിൽ അധ്യാപകരിൽ നിന്ന് സത്യാവാങ്‌മൂലം വാങ്ങുന്ന കാര്യവും ആലോചനയിലുണ്ട്.

എസ്എസ്എൽസി ഫലം മെയ് 20നും ഹയർസെക്കഡറി ഫലം മെയ് 25നും പ്രസിദ്ധീകരിക്കും. 220 അധ്യായന ദിവസങ്ങൾ ഉറപ്പാക്കണം. ഇതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ ഒരുക്കും. മൂല്യനിർണയത്തിൽ 2200 പേർ എസ്എസ്എൽസിലും 1508 പേർ ഹയർ സെക്കന്‍ററിയിലും ഒരു കാരണവും കാണിക്കാതെ ഹാജരായില്ല. ഇവർ ഉൾപ്പടെയുള്ള 3708 പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com