"അധ്യാപകരും ഫോൺ ഉപയോഗിക്കേണ്ട"; കാസർഗോഡ് സ്കൂളുകളിൽ വിലക്ക്

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു.
"Teachers should not use phones either"; Ban imposed in Kasaragod schools

"അധ്യാപകരും ഫോൺ ഉപയോഗിക്കേണ്ട"; കാസർഗോഡ് സ്കൂളുകളിൽ വിലക്ക്

Updated on

കാസർഗോഡ്: ജില്ലയിലെ സ്‌കൂളുകളില്‍ അധ്യാപകരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന വിലക്ക്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കാട്ടി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഉത്തരവിറക്കി. അധ്യാപകര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും ബാധിക്കുന്നതായുമുള്ള പരാതിയെ തുടര്‍ന്നാണ് നടപടി. സ്‌കൂളില്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ ഇടപെടരുതെന്നും അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്.

വിദ്യാഭ്യാസ ഓഫിറുടെ സന്ദര്‍ശന വേളയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ക്ലാസ് സമയമല്ലാത്തപ്പോള്‍ മൊബൈല്‍ ഫോണ്‍ അധ്യാപകര്‍ക്ക് കൈയിൽ വയ്ക്കാം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഫോണില്‍ സമയം ചെലവഴിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഇടപെടുന്നില്ലെന്നും പ്രധാന അധ്യാപകര്‍ ഉറപ്പ് വരുത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു.

logo
Metro Vaartha
www.metrovaartha.com