ബി​​ടെ​​ക് ഫ​​ല​​ത്തി​​ൽ സി​​ഇ​​ടി​​യു​​ടെ തേ​​രോ​​ട്ടം

എട്ടാം സെമസ്റ്റർ പരീക്ഷകൾക്കൊപ്പം ആറ്, ഏഴ് സെമസ്റ്ററുകളുടെ സപ്ലിമെന്‍ററി പരീക്ഷകളുടെ മൂല്യനിർണയവും റെക്കോർഡ് വേഗത്തിൽ പൂ​​ർ​​ത്തി​​യാ​​ക്കി​​യാ​​യി​​രു​​ന്നു ബി ​​ടെ​​ക് ഫ​​ലം പ്ര​​ഖ്യാ​​പ​​നം
ഉന്നത വിജയം നേടിയവർ
ഉന്നത വിജയം നേടിയവർ

#പി.​​ബി ബി​​ച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ (കെ​​ടി​​യു) ബി​​ടെ​​ക് പ​​രീ​​ക്ഷ​​യി​​ൽ ഉ​​ന്ന​​ത വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി കോ​​ളെ​​ജ് ഓ​​ഫ് എ​​ഞ്ചി​​നീ​​യ​​റി​​ങ് തി​​രു​​വ​​ന​​ന്ത​​പു​​രം(​​സി​​ഇ​​ടി). ബി​​ടെ​​ക് പ​​രീ​​ക്ഷാ ഫ​​ല​​ത്തി​​ൽ 87.06% വി​​ജ​​യം നേ​​ടി​​യ​​ത്

കൂ​​ടാ​​തെ മ​​റ്റ​​ന​​വ​​ധി നേ​​ട്ട​​ങ്ങ​​ളു​​മാ​​യി ത​​ല​​സ്ഥാ​​ന​​ത്തി​​ന്‍റെ അ​​ഭി​​മാ​​ന​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് സി​​ഇ​​ടി. കെ​​ടി​​യു​​വി​​ന് കീ​​ഴി​​ലു​​ള്ള 141 എ​​ൻ​​ജി​​നീ​​യ​​റി​​ങ് കോ​​ളെ​​ജു​​ക​​ളി​​ലാ​​യി പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ 28,059 വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ 15,601 പേ​​ർ ജ​​യി​​ച്ചു​​ക​​യ​​റി​​യ​​പ്പോ​​ൾ 657 വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ സി​​ഇ​​ടി 572 പേ​​രെ​​യും വി​​ജ​​യി​​പ്പി​​ച്ചു. കൂ​​ടാ​​തെ, മെ​​ക്കാ​​നി​​ക്ക​​ൽ, ഇ​​ല​​ട്രി​​ക്ക​​ൽ ആ​​ന്‍റ് ഇ​​ല​​ട്രോ​​ണി​​ക്സ്, ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ്, അ​​പ്ലൈ​​ഡ് ഇ​​ല​​ട്രോ​​ണി​​ക്സ് ആ​​ന്‍റ് ഇ​​ൻ​​സ്ട്ര​​മെ​​ന്‍റേ​​ഷ​​ൻ തു​​ട​​ങ്ങി​​യ നാ​​ല് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും ആ​​ദ്യ റാ​​ങ്കി​​ങി​​ൽ സി​​ഇ​​ടി​​യു​​ണ്ട്. ഇ​​ല​​ട്രി​​ക്ക​​ലി​​ൽ ആ​​ദ്യ പ​​ത്ത് റാ​​ങ്കി​​ൽ ഏ​​ഴും, മെ​​ക്കാ​​നി​​ക്ക​​ലി​​ൽ പ​​ത്തി​​ൽ നാ​​ലും ഇ​​ല​​ട്രോ​​ണി​​ക്സ് ആ​​ന്‍റ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സി​​ൽ പ​​ത്തി​​ൽ ര​​ണ്ട് റാ​​ങ്കും ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങി​​ൽ എ​​ല്ലാ റാ​​ങ്കും സി​​ഇ​​ടി ത​​ന്നെ​​യാ​​ണ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്.

ഇ​​തി​​നൊ​​പ്പം അ​​പ്ലൈ​​ഡ് ഇ​​ല​​ട്രോ​​ണി​​ക്സി​​ൽ പ​​ത്തി​​ൽ ആ​​ദ്യ ഒ​​മ്പ​​ത് റാ​​ങ്കും കോ​​ളെ​​ജ് നേ​​ടി. ബി​​ടെ​​ക്കി​​നൊ​​പ്പം മ​​റ്റൊ​​രു വി​​ഷ​​യ​​ത്തി​​ൽ മൈ​​ന​​ർ ബി​​രു​​ദം കൂ​​ടി ന​​ൽ​​കു​​ന്ന​​തു ന​​ട​​പ്പാ​​ക്കി​​യ​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ ബാ​​ച്ചി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ബി​​ടെ​​ക് മൈ​​ന​​ർ നേ​​ടി​​യ​​ത് തി​​രു​​വ​​ന​​ന്ത​​പു​​രം സി​​ഇ​​ടി (99) ആ​​ണ്.

കൂ​​ടാ​​തെ 8.5 മു​​ക​​ളി​​ൽ ഗ്രേ​​ഡ് ല​​ഭി​​ക്കു​​ക​​യും 20 അ​​ധി​​ക ക്രെ​​ഡി​​റ്റു​​ക​​ൾ​​കൂ​​ടി നേ​​ടു​​ക​​യും ചെ​​യ്ത 466 പേ​​ർ​​ക്ക് ബി​​ടെ​​ക് ഓ​​ണേ​​ഴ്സ് ല​​ഭി​​ച്ച​​തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം സി​​ഇ​​ടി (66) ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി. കെ​​ടി​​യു​​വി​​ലെ 123 പേ​​ർ​​ക്ക് ഓ​​ണേ​​ഴ്സും മൈ​​ന​​റും ഒ​​രു​​മി​​ച്ചു നേ​​ടാ​​നാ​​യ​​പ്പോ​​ൾ ഇ​​തി​​ൽ മു​​ന്നി​​ലാ​​ണ് സി​​ഇ​​ടി (32). എ​​പി​​ജെ അ​​ബ്ദു​​ൽ ക​​ലാം സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ഞ്ചാം ബാ​​ച്ചി​​ന്‍റെ ബി ​​ടെ​​ക് പ​​രീ​​ക്ഷ​​യി​​ൽ 55.6 ശ​​ത​​മാ​​ന​​മാ​​ണ് വി​​ജ​​യം. മൂ​​ന്നാം ആ​​ർ​​ക്കി​​ടെ​​ക്ച​​ർ ബാ​​ച്ചി​​ൽ 53.45 ശ​​ത​​മാ​​ന​​വും ര​​ണ്ടാം ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മ​​ന്‍റ് ആ​​ൻ​​ഡ് കേ​​റ്റ​​റി​​ങ് ടെ​​ക്നോ​​ള​​ജി (ബി​​എ​​ച്ച്എം​​സി​​ടി) ബാ​​ച്ചി​​ൽ 82.54 ശ​​ത​​മാ​​ന​​വും ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഡി​​സൈ​​ൻ (ബി ​​ഡെ​​സ്) ബാ​​ച്ചി​​ൽ 52.63 ശ​​ത​​മാ​​ന​​വു​​മാ​​ണ് വി​​ജ​​യം.

എ​​ട്ടാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ​​ക്കൊ​​പ്പം ആ​​റ്, ഏ​​ഴ് സെ​​മ​​സ്റ്റ​​റു​​ക​​ളു​​ടെ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ​​വും റെ​​ക്കോ​​ർ​​ഡ് വേ​​ഗ​​ത്തി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കി​​യാ​​യി​​രു​​ന്നു ബി ​​ടെ​​ക് ഫ​​ലം പ്ര​​ഖ്യാ​​പ​​നം. സ​​ർ​​ക്കാ​​ർ കോ​​ളെ​​ജു​​ക​​ൾ​​ക്ക് 73.85 ശ​​ത​​മാ​​ന​​വും എ​​യ്ഡ​​ഡ് കോ​​ളെ​​ജു​​ക​​ൾ​​ക്ക് 78.62 ശ​​ത​​മാ​​ന​​വും സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്രി​​ത സ്വാ​​ശ്ര​​യ കോ​​ളെ​​ജു​​ക​​ൾ​​ക്ക് 59.55 ശ​​ത​​മാ​​ന​​വും സ്വ​​കാ​​ര്യ സ്വാ​​ശ്ര​​യ കോ​​ളെ​​ജു​​ക​​ൾ​​ക്ക് 48.3 ശ​​ത​​മാ​​ന​​വു​​മാ​​ണ് വി​​ജ​​യം.

ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ എ​​ൻ​​ജി​​നി​​യ​​റി​​ങ്ങി​​ലാ​​ണ് ഉ​​യ​​ർ​​ന്ന വി​​ജ​​യ​​ശ​​ത​​മാ​​നം: 84.84 ശ​​ത​​മാ​​നം. നൂ​​ത​​ന കോ​​ഴ്സു​​ക​​ളാ​​യ ബ​​യോ​​മെ​​ഡി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റി​​ങ്, റോ​​ബോ​​ട്ടി​​ക്സ് ആ​​ൻ​​ഡ് ഓ​​ട്ടോ​​മേ​​ഷ​​ൻ, മെ​​ക്ക​​ട്രോ​​ണി​​ക്സ്, നേ​​വ​​ൽ ആ​​ർ​​ക്കി​​ടെ​​ക്ച​​ർ ആ​​ൻ​​ഡ് ഷി​​പ് ബി​​ൽ​​ഡിം​​ഗ് എ​​ന്നി​​വ​​യി​​ൽ യ​​ഥാ​​ക്ര​​മം 67.08, 58.41, 46.15, 36.38 ആ​​ണ് വി​​ജ​​യ​​ശ​​ത​​മാ​​നം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com