തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്ളോ മീറ്റർ പൊട്ടിത്തെറിച്ച് ടെക്നീഷ്യന് പരുക്ക്

തലയോട്ടിക്ക് പരുക്കേറ്റ യുവാവ് മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Technician injured after flow meter in oxygen cylinder explodes at Thiruvananthapuram Medical College

തിരുവനന്തപുരം മെഡിക്കൽ കോളെജ്

Updated on

തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ളോ മീറ്റർ പൊട്ടിത്തെറിച്ച് അനസ്തേഷ്യ ടെക്നീഷ്യന് പരുക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകിനാണ് അപകടത്തിൽ പരുക്കേറ്റേത്. തലയോട്ടിക്ക് പരുക്കേറ്റ യുവാവ് മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ ബി തിയേറ്ററിൽ ഓക്‌സിജന്‍ സിലിന്‍ഡര്‍ കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടായത്. എന്നാൽ ഉടനെ അഭിഷേകിനെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങുകയുംചെയ്തു. എന്നാല്‍, രാത്രിയോടെ അഭിഷേകിന് ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടു. വീണ്ടും ചികിത്സ തേടുകയും സ്‌കാനിങ്ങിന് വിധേയനാക്കുകയും ചെയ്തു.

ഈ പരിശോധനയിലാണ് തലയോട്ടിക്ക് പരുക്കേറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com