സാങ്കേതിക വിദ്യകൾ മൃഗസംരക്ഷണ മേഖലയ്ക്ക് കരുത്തേകും

'ഇ-സമൃദ്ധ' ഓൺലൈൻ പ്ലാറ്റ്‌ഫോം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
Technology will strengthen the animal husbandry sector
മന്ത്രി ജെ. ചിഞ്ചുറാണി
Updated on

തിരുവനന്തപുരം: മികച്ച സാങ്കേതിക വിദ്യകളുടെ പ്രയോഗം മൃഗസംരക്ഷണ മേഖലയ്ക്ക് കരുത്തേകുമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. വകുപ്പിന്‍റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്‍റെ ഭാഗമായിതയാറാക്കിയ "ഇ-സമൃദ്ധ' എന്ന സമഗ്ര ഓൺലൈൻ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരുടെ വീട്ടുപടിക്കൽ നൽകി വരുന്ന മൃഗ ചികിത്സാ സേവനം, മികച്ച ബീജ മാത്രകളുടെ ഉപയോഗം, കന്നുകാലികളിലെ വന്ധ്യത നിവാരണം, സമഗ്ര കന്നുകാലി ഇൻഷ്വറൻസ് ഉൾപ്പെടെ മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതിലൂടെ സംസ്ഥാനത്തെ പാലുല്പാദനം വർധിപ്പിക്കാൻ സാധിച്ചതായും മന്ത്രി അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതി, സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പറക്കോട് ബ്ലോക്കിലെ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന രണ്ട് ക്ഷീര കർഷകരെ ആദരിച്ചു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ സാങ്കേതിക സഹായത്തോടെയാണ് 'ഇ- സമൃദ്ധ' പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനമൊട്ടാകെ മൾട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റൽ ഉൾപ്പെടയുള്ള 130 മൃഗചികിത്സാ സ്ഥാപനങ്ങളിലാണ് പദ്ധതി പ്രവർത്തന സജ്ജമായിട്ടുള്ളത്. ഇതു പൂർണ പ്രവർത്തനസജ്ജമാകുന്നതോടെ മൊബൈൽ ആപ്ലിക്കേഷൻ വഴി കർഷകർക്കു ചികിത്സാ സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ആരോഗ്യ സർട്ടിഫിക്കറ്റുകൾ, മൃഗപരിപാലനവുമായി ബന്ധപ്പെട്ടുള്ള മറ്റു സേവനങ്ങൾ എന്നിവയെല്ലാം വിരൽത്തുമ്പിൽ ലഭ്യമാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com