
അടിമാലി: ഇടുക്കി വെള്ളത്തൂവൽ മുറിയറയിൽ പതിനാല് വയസ്സുള്ള പെൺകുട്ടിയും 34 കാരനും വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇരുവരും അപകട നില തരണം ചെയ്തിട്ടില്ല. പത്താം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയും ബന്ധുവായ യുവാവുമായുള്ള അടുപ്പം വീട്ടിലറിഞ്ഞിരുന്നു. ഇതേത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിനായി പൊലീസ് എത്തുന്നതിനു തൊട്ടു മുൻപായാണ് ഇരുവരും പന്നിയാർ ഭാഗത്ത് വച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. നാട്ടുകാർ ഇരുവരെയും ഇടുക്കി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളെജിലും എത്തിക്കുകയായിരുന്നു.