
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ചൂടുകൂടുമെന്ന് മുന്നറിയിപ്പ്. 38 ഡിഗ്രിക്ക് മുകളിലേക്ക് താപനില ഉയർന്നേക്കുമെന്നാണ് കണക്കുട്ടൽ. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. വേനൽ മഴ പൊതുവെ ദുർബലമാവും , ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യുമെങ്കിലും ചൂടിന് ശമനമുണ്ടായേക്കില്ല.
തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് നഗരങ്ങളിൽ ചൂട് കൂടുതലായിരിക്കും. സംസ്ഥാനത്ത് ഇന്നലെ പലയിടങ്ങളിലും രേഖപ്പെടുത്തിയ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്.