
ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം
തൃശൂർ: തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം. ഉപരാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം കണക്കിലെടുത്ത് 2 മണിക്കൂറാവും നിയന്ത്രണമുണ്ടാവുക. ജൂലൈ 7 നാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഗുരുവായൂരിലെത്തുക.
രാവിലെ 8 മണി മുതൽ 10 മണിവരെ ക്ഷേത്ര ദർശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം. ഇന്നർ റിങ്ങ് റോഡിൽ വാഹന പാർക്കിങ് അനുവദിക്കില്ലെന്നും തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാൻ പാടില്ലെന്നും ദേവസ്വം നിർദേശിക്കുന്നു.