
തൃശൂർ: ചേലക്കര കൊണ്ടാഴിയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീ പിടിച്ചു. ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തമൊഴിവായി. ട്രാവലർ പൂർണമായും കത്തിനശിച്ചു.
ചേലക്കാട് സ്വദേശി ലിഥിന്‍റെ ഉടമസ്ഥതയിലുള്ള ടെമ്പോ ട്രാവലറിനാണ് തീപിടിച്ചത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള ആളുകളുമായാണ് ഡ്രൈവർ ഹരികൃഷ്ണൻ ടെമ്പോ ട്രാവലറുമായി ചേലക്കരയിലെത്തിയത്. അപകടസമയത്ത് ഡ്രൈവറൊഴികെ മറ്റാരും വാഹനത്തിലുണ്ടായിരുന്നില്ല. പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടനെ വണ്ടിയിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.