മുത്തങ്ങയിലും, തോൽപെട്ടിയിലും വിനോദസഞ്ചാരം നിരോധിച്ചു

വന്യജീവിസങ്കേതത്തിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കാട്ടുതീ ഭീഷണിയും ഉണ്ട്.
മുത്തങ്ങയിലും, തോൽപെട്ടിയിലും  വിനോദസഞ്ചാരം നിരോധിച്ചു
Updated on

വയനാട്: മുത്തങ്ങ, തോൽപെട്ടി ഇക്കോ ടൂറിസം (eco tourism) കേന്ദ്രങ്ങളിൽ ഇന്നു മുതൽ വിനോദസഞ്ചാരികൾക്കു വിലക്ക്. ഏപ്രിൽ 15 വരെയാണ് നിരോധനം (Temporary ban) ഏർപ്പെടുത്തിയിരിക്കുന്നത്.

കർണാടക, തമിഴ്നാട് വനപ്രദേശങ്ങളിൽ നിന്നും വന്യജീവികൾ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്ക് കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണിത്. വന്യജീവിസങ്കേതത്തിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കാട്ടുതീ ഭീഷണിയും ഉണ്ട്.

ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സം സൃഷ്ടിക്കാനും വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുണ്ടാകാനും സാധ്യത കണക്കിലെടുത്താണ് വിനോദസഞ്ചാരത്തിന് താൽക്കാലിക വിലക്കി പ്രിന്‍സിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവിട്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com