ചേർത്തല നഗരസഭ താത്കാലിക ജീവനക്കാരൻ മരിച്ച നിലയിൽ

വീടനു സമീപത്തു നിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാർ ചേർത്തല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു
Representative Image
Representative Image

ആലപ്പുഴ: ചേർത്തല നഗരസഭ എൻജിനിയറിങ് വിഭാഗം താൽക്കാലിക ജീവനക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല നഗരസഭ 14-ാം വാർഡ് ശ്രീ മന്ദിരത്തിൽ ശ്രീദേവൻ (35) ആണ് മരിച്ചത്.

വീടനു സമീപത്തു നിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാർ ചേർത്തല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിൽ റൂമിനുള്ളിൽ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.

Trending

No stories found.

Latest News

No stories found.