കേരളത്തിൽ ബിജെപി പകുതിയിലേറെ സീറ്റ് നേടുമെന്ന് ഗോവ മുഖ്യമന്ത്രി

''നരേന്ദ്രമോദിയുടെ ഗ്യാരന്റി ജനങ്ങൾ അംഗീകരിച്ചു. വികസിത സങ്കല്പയാത്ര ജനങ്ങളിലേക്ക് എത്തി''
പ്രമോദ് സാവന്ത്
പ്രമോദ് സാവന്ത്
Updated on

കോട്ടയം: കേരളത്തിൽ ബിജെപി പത്തിലേറേ സീറ്റ് നേടുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. അയോധ്യ ക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞതോടെ തെക്കേ ഇന്ത്യയിൽ സാഹചര്യങ്ങൾ നരേന്ദ്രമോദിക്ക് അനുകൂലമായതിനാൽ അക്കൗണ്ട് തുറക്കാനും അനുകൂല സാഹചര്യമാണ് ബിജെപിക്ക് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഗ്യാരൻ്റി ജനങ്ങൾ അംഗീകരിച്ചു. വികസിത സങ്കല്പയാത്ര ജനങ്ങളിലേക്ക് എത്തി. മോദിസർക്കാരിൻ്റെ വിവിധങ്ങളായ ജനോപകാര പദ്ധതികളെക്കുറിച്ച് ജനം മനസിലാക്കിക്കഴിഞ്ഞു. അതിനാൽ ഇത്തവണ കേരളത്തിൽ പത്തിലേറേ സീറ്റ് ബിജെപി നേടുമെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു.

ലോക്സഭe തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ നാല് ജില്ലകളുടെ ചുമതലയാണ് ബിജെപി പ്രമോദ് സാവന്തിന് നൽകിയിട്ടുള്ളത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്.

logo
Metro Vaartha
www.metrovaartha.com