പിതൃ പുണ്യംതേടി; ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി

തിങ്കളാഴ്ച ഉച്ചവരെ തർപ്പണം തുടരും
Tens of thousands performed the ritual at Manappuram in Aluva

ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി

Updated on

ആലുവ: ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. ഞായറാഴ്ച അർധരാത്രി നടന്ന ശിവരാത്രി വിളക്കിന് ശേഷം തിങ്കളാഴ്ച ഉച്ചവരെ തർപ്പണം തുടരും. കുംഭമാസത്തിലെ അമാവാസി ദിവസമായ ചൊവ്വയും വാവുബലി നടത്താം. തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.

ബലിതർപ്പണത്തിന്‍റെ ഭാഗമായി 116 ബലിത്തറകളാണ് ദേവസ്വം ബോർഡ് ഒരുക്കിയത്.

ശിവരാത്രിയുടെ ഭാഗമായി ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ തിങ്കളാഴ്ച 2 മണി വരെ ആലുവ നഗരത്തിലും പരിസരത്തും പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. 1500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com