പി.എസ്. പ്രശാന്ത് ഒഴിയും; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ ഭരണ സമിതി അധികാരത്തിലേക്ക്

ദേവസ്വം ബോർഡിന്‍റെ കാലാവധി നീട്ടിയാൽ ഗവർണർ ഉടക്കിയേക്കുമെന്ന ധാരണയിലാണ് പുതിയ തീരുമാനം
term will not be extended new governing body for travancore devaswom board

പി.എസ്. പ്രശാന്ത് ഒഴിയും; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ ഭരണ സമിതി അധികാരത്തിലേക്ക്

Updated on

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കാലാവധി നീട്ടിയേക്കില്ല. പുതിയ ഭരണസമിതി അധികാരത്തിൽ വരുമെന്നാണ് വിവരം. ടി.കെ. ദേവകുമാറാവും പുതിയ പ്രസിഡന്‍റ്. വിളപ്പിൽ രാധാകൃഷ്ണൻ സിപിഐയുടെ പ്രതിനിധിയായേക്കും.

ദേവസ്വം ബോർഡിന്‍റെ കാലാവധി നീട്ടിയാൽ ഗവർണർ ഉടക്കിയേക്കുമെന്ന ധാരണയിലാണ് പുതിയ തീരുമാനം. ഈ സാഹചര്യത്തിൽ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ ഒഴിയേണ്ടിവരും.

ശബരിമല സ്വര്‍ണക്കൊള്ള കേസിന്‍റെ പശ്ചാത്തലത്തിൽ നിലവിലെ ഭരണസമിതിയുടെ കാലാവധി നീട്ടരുതെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു. കാലാവധി നീട്ടാനുള്ള ഓഡിനന്‍സിൽ ഒപ്പിട്ടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കാലാവധി നീട്ടേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com