ആറളത്തെ മാവോയിസ്റ്റ് ആക്രമണം; പിന്നിൽ സി.പി. മൊയ്തീന്‍റെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന

മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി തണ്ടർബോട്ടുൾപ്പെടെയുള്ള സായുധസേനയെ ഉദ്യോഗസ്ഥർ വിന്യസിച്ചിട്ടുണ്ട്
ആറളത്തെ മാവോയിസ്റ്റ് ആക്രമണം; പിന്നിൽ സി.പി. മൊയ്തീന്‍റെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന
Updated on

കണ്ണൂർ: ആറളത്ത് വനപാലകർക്ക് നേരെ വെടിയുതിർത്ത സംഭവത്തിനു പിന്നിൽ മാവോ വാദി നേതാവ് സി.പി മൊയ്തീന്‍റെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന. ഇവർക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു.

അഞ്ചംഗ സംഘമാണ് പ്രദേശത്ത് അക്രമം നടത്തിയത്. സംഘത്തിൽ ഒരു സ്ത്രീ ഉണ്ടായിരുന്നതായി ഇവർ പറയുന്നു. വെടിയുതിർക്കുന്നതിനെ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വനംപാലകർക്ക് പരുക്കേറ്റിരുന്നു.

മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി തണ്ടർബോട്ടുൾപ്പെടെയുള്ള സായുധസേനയെ ഉദ്യോഗസ്ഥർ വിന്യസിച്ചിട്ടുണ്ട്. കർണാടക പൊലീസിന്‍റെ സഹായവും പ്രതികളെ കണ്ടെത്തുന്നതിനായി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ സായുധ സേനയെ വിന്യസിച്ചുകൊണ്ട് ശക്തമായ പരിശോധന നടത്താനാണ് തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com